പേജുകള്‍‌

2017, മേയ് 27, ശനിയാഴ്‌ച

Post delivery care in Kochi

പ്രസവിച്ച് കഴിഞ്ഞാൽ പിന്നെ ആരോഗ്യകാര്യത്തിൽ ശ്രദ്ധവേണ്ട എന്ന് വെയ്ക്കുന്നവരാണ് പല സ്ത്രീകളും. പണ്ടു കാലത്ത് പ്രസവരക്ഷക്ക് വേണ്ട പ്രാധാന്യം കൊടുത്തിരുന്നു. എന്നാല്‍ തിരക്കുള്ള ജീവിതശൈലിയിലേക്ക് സ്ത്രീകളും മാറിയതിൽ പിന്നെ പ്രസവശുശ്രൂഷ പേരിനു മാത്രമായി. എന്നാല്‍ പ്രസവശേഷമാണ് ആരോഗ്യം കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. ഗർഭാവസ്ഥയിൽ ലഭിക്കുന്ന അതേ പരിചരണം തന്നെയായിരിക്കണം പ്രസവശേഷവും ലഭിക്കേണ്ടത്.അമ്മയായതിനു ശേഷം പലരുടേയും ശ്രദ്ധ പലപ്പോഴും കുഞ്ഞിൽ മാത്രമായി ഒതുങ്ങും. എന്നാല്‍ അമ്മയ്ക്കും കുഞ്ഞിനും കൃത്യമായ പരിചരണം പ്രസവശേഷം അത്യാവശ്യമാണ്.

http://aayushiayurveda.com/post-delivery-care-in-ayurveda/


പ്രസവശേഷം സ്ത്രീകൾക്ക്  ആരോഗ്യം വീണ്ടെടുക്കാൻ  ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇനിപ്പറയുന്ന കാര്യങ്ങൾ സ്ത്രീകൾ കൃത്യമായും പ്രസവശേഷം ആരോഗ്യം വീണ്ടെടുക്കാൻ ചെയ്യേണ്ടതാണ്:
വിശ്രമം: പ്രസവശേഷം സ്ത്രീകൾ തീർച്ചയായും വിശ്രമിക്കുക തന്നെ വേണം. ആ സമയം മറ്റു ജോലികളിൽ ഏർപ്പെടുന്നത് ഭാവിയിൽ വിവിധതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ കാരണമാകും.
ഉറക്കം: ഉറക്കമാണ് മറ്റൊന്ന്, പ്രസവശേഷം ഉറക്കം അത്യാവശ്യമായി വേണ്ട ഒന്നാണ്. നവജാതശിശു അധികസമയവും ഉറങ്ങുക തന്നെയായിരിക്കും. അതോടൊപ്പം തന്നെ അമ്മയ്ക്കും കൃത്യമായ ഉറക്കം ലഭിക്കണം.
കുളി: പ്രസവശേഷം കുളിക്കുമ്പോൾ ശ്രദ്ദിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്. വയറിൽ നല്ലതുപോലെ മസ്സാജ് ചെയ്യേണ്ടത് അത്യാവശയമാണ്. ഇത് വയറൊതുക്കാനും ചര്മത്തിലെ രക്തയോട്ടം വർധിക്കാനും സഹായിക്കുന്നു.
മുലയൂട്ടൽ: കുഞ്ഞിനെ മുലയൂട്ടുന്ന കാര്യത്തിൽ പ്രത്യേകം ശ്രദ്ദിക്കേണ്ടതാണ്. മുലപ്പാലിലൂടെ കലോറി കുറയാനുള്ള സാധ്യത കൂടുതലാണ്. കൂടാതെ ഇതു തടിയും കൊഴുപ്പും കുറയ്ക്കാൻ സഹായിക്കുന്നു.
വെള്ളം: പ്രസവശേഷം ആവശ്യത്തിന് വെള്ളം കുടിക്കണം, വെള്ളം ഒഴിവാക്കാൻ പാടില്ലാത്ത ഒന്നാണ്. കാരണം നിർജലീകരണം ശരീരത്തെ വളരെയധികം അപകടത്തിലെത്തിക്കുന്നു.
ഭക്ഷണം: പ്രസവശേഷം കൃത്യ സമയത്തു നന്നായി ഭക്ഷണം കഴിക്കാൻ ശ്രദ്ദിക്കണം. അതിനു ഒരു തരത്തിലുള്ള വിമുഖതയും കാണിക്കരുത്, കാണിച്ചാൽ അത് പിന്നീട് പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങൾക്കും വഴിവെയ്ക്കും.

ചില ഭക്ഷണങ്ങൾ പ്രസവശേഷം നിർബന്ധമായും കഴിക്കേണ്ടതായുണ്ട്. അവയെക്കുറിച്ച് പല സ്ത്രീകൾക്കും  അറിവില്ല. ഇത്തരത്തിൽ പ്രസവശേഷം നിർബന്ധമായും കഴിക്കേണ്ട ഭക്ഷണങ്ങൾ എന്തൊക്കെയെന്ന് നോക്കാം:
  • മുട്ട: പ്രസവശേഷം നിർബന്ധമായും മുട്ട കഴിക്കണം. മുട്ട പ്രോട്ടീനിന്റെ  കലവറയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. 
  • ചെറുപയർ: ചെറുപയർ  ആണ് മറ്റൊന്ന്, മുട്ടപോലെതന്നെ ഇതും പ്രോട്ടീനിന്റെ കലവറയാണ്. അതുകൊണ്ട് തന്നെ മുട്ടയ്ക്ക് പകരം ചെറുപയർ കഴിയ്ക്കുന്നതും നല്ലതാണ്.
  • ഇലവര്ഗങ്ങൾ: പ്രസവശേഷം ഇലവര്ഗങ്ങൾ കഴിയ്‌ക്കേണ്ടതും അത്യാവശ്യമാണ്. അമ്മയ്ക്കും കുഞ്ഞിനും ഒരു പോലെ ആരോഗ്യം ലഭിയ്ക്കാന്‍ ചീര, മുരിങ്ങ തുടങ്ങിയവയെല്ലാം സ്ഥിരമായി കഴിയ്ക്കാം.
  • ഓറഞ്ച്: പ്രസവശേഷമാണ് വിറ്റാമിൻ സി കൂടുതൽ ആവശ്യം. വിറ്റാമിൻ സി പ്രധാനം ചെയ്യാനും  ഊർജം നൽകാനും  ഇത്രയും പറ്റിയ പഴം വേറൊന്നില്ലെന്ന് സംശയം കൂടാതെ പറയാം. 
  • ബ്രൗണ്‍ റൈസ്: പ്രസവശേഷം തടി കുറയ്ക്കാൻ  ശ്രമിക്കുന്നവരാണ് പല സ്ത്രീകളും. എന്നാൽ പെട്ടെന്ന് തടി കുറയ്ക്കുന്നത് ആരോഗ്യപരമായ പല പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ബ്രൗണ്‍ റൈസ് കഴിക്കുകയാണ് നല്ലത്. ഇത് ശരീരത്തിന് ആവശ്യമായ കലോറി നൽകുന്നു.
  • പാൽ: പ്രസവശേഷം പാലും പാലുൽപ്പന്നങ്ങളും ധാരാളം കഴിക്കേണ്ടത് അത്യാവശ്യമാണ്. കുട്ടിക്ക് പാല് കൊടുക്കുമ്പോൾ  അതേ അളവിലുള്ള പോഷകങ്ങൾ അമ്മയ്ക്കും ലഭിയ്‌ക്കേണ്ടത് അത്യാവശ്യമാണ്.
  • പച്ചക്കറികൾ: പ്രസവശേഷം  ഭക്ഷണം കഴിയ്ക്കുമ്പോള്‍ പ്ലേറ്റിൽ പകുതിയെങ്കിലും പച്ചക്കറികൾ കൊണ്ടുള്ള വിഭവമായിരിക്കുന്നതാണ് എന്തുകൊണ്ടും നല്ലത്.
ഭക്ഷണങ്ങളിൽ ശ്രദ്ധിക്കേണ്ട ചിലതുണ്ട്. റിഫൈന്‍ഡ് ബ്രെഡ്, പാസ്ത, പഞ്ചസാര തുടങ്ങിയവയ്‌ക്കെല്ലാം പ്രസവശേഷം അല്‍പം നിയന്ത്രണം വെയ്‌ക്കേണ്ടത് അത്യാവശ്യമാണ്.

ആയുർവേദത്തിൽ  പ്രസവശുശ്രൂഷയെ പറ്റി വ്യക്തമായി പറയുന്നുണ്ട്. നിങ്ങളുടെ പ്രസവാനന്തര ശുശ്രുഷകൾക്കും മറ്റു ചികിത്സകൾക്കുമായി ആയുർവേദത്തിൽ (Ayurveda Treatment in Kerala) വർഷങ്ങളുടെ  പരിചയ  സമ്പത്തുള്ള ആയുഷി ഹെൽത്ത്  കെയറുമായി ബന്ധപെടാവുന്നതാണ്.  
http://aayushiayurveda.com/contact-us/
കൂടുതൽ വിവരങ്ങൾക്കായി
ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക  : aayushiayurveda.com
നിങ്ങളുടെ സംശയങ്ങൾ ഞങ്ങളെ അറിയിക്കുക : info.aayushihealthcare@gmail.com

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ