പേജുകള്‍‌

2017, മേയ് 25, വ്യാഴാഴ്‌ച

എന്താണ് മൈഗ്രേൻ?

മൈഗ്രേന്‍ അഥവാ ചെന്നികുത്തു പല തരത്തിൽ പെട്ട തലവേദനകളിൽ ഒന്നാണ്. നാലിലൊന്നു സ്ത്രീകളും പന്ത്രണ്ടില്‍ ഒരു ഭാഗം പുരുഷന്മാരും മൈഗ്രെയ്ന്‍ കൊണ്ടു കഷ്ടപ്പെടുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്.

എന്താണ് മൈഗ്രേൻ?

തലയുടെ ഏതെങ്കിലും ഭാഗത്തോ മുഖത്തിന്റെ വശങ്ങളിലോ പിൻകഴുത്തിലോ ആവർത്തിച്ചുവരുന്നതും നീണ്ടുനില്‍ക്കുന്നതുമായ കഠിനമായ വേദനയാണ് മൈഗ്രേൻ. ട്രെസ്‌ക് എന്നു വിളിക്കുന്ന ജീനാണ് നാഡീവ്യവസ്ഥയുമായി ബന്ധപ്പെട്ട ഈ അസുഖത്തിനു കാരണമെന്നാണ് ഓസ്‌ഫോർഡ് സര്‍വകലാശാലയിലെ ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. ട്രെസ്‌ക് ജീനിനു വ്യതിയാനം സംഭവിച്ചവരിൽ ചില ബാഹ്യകാരണങ്ങളാല്‍ തലച്ചോറിലെ 'വേദനാകേന്ദ്രങ്ങള്‍' ഉത്തേജിപ്പിക്കപ്പെടും. അത് മൈഗ്രേയ്‌നായി അനുഭവപ്പെടും.

http://aayushiayurveda.com/headaches/ayurvedic-treatment-for-migraine

ലക്ഷണങ്ങൾ

തലവേദനയുടെ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് ഇത് മൈഗ്രേനാണോയെന്നു തിരിച്ചറിയാം. മൈഗ്രേന്‍ മൂലമുള്ള അസ്വസ്ഥതകള്‍ 12 മണിക്കൂർ മുതല്‍ 48 മണിക്കൂർ വരെ നീണ്ടുനില്‍ക്കാറുണ്ട്. ഇതിനൊപ്പം ചിലർക്ക് ചര്‍ദ്ദിയും ശരീരഭാഗങ്ങളിൽ വേദനയും അനുഭവപ്പെടാറുണ്ട്.
താഴെ പറയുന്നവയാണ് മൈഗ്രേയ്‌നിൽ സാദാരണയായി കണ്ടുവരുന്ന ലക്ഷണങ്ങൾ:
  • വേദന: വശങ്ങളിൽ നിന്നും തുടങ്ങി തലയുടെ പുറകുവശത്തേക്കു വ്യാപിക്കുന്ന വിധത്തിലാണ് മൈഗ്രൈൻ വേദന ചിലർക്കുണ്ടാവുന്നത്. ഇത് കൂടിക്കൂടി വരികയും ചെയ്യും.
  • കണ്ണുകളിൽ വേദന: ചിലർക്ക് മൈഗ്രൈൻ കണ്ണുകളിൽ വേദനയുണ്ടാക്കാം.
  • പിൻകഴുത്തിൽ വേദന: ചിലർക്ക് തലയിലെ വേദന പിൻകഴുത്തിലേക്കു കൂടി വ്യാപിയ്ക്കും.
  • സൈനസ് ലക്ഷണങ്ങൾ: ചിലർക്ക് മൈഗ്രൈൻ സൈനസ് ലക്ഷണങ്ങളും കാണിക്കും. കണ്ണില്‍ നിന്നും വെള്ളം വരിക, മൂക്കടയുക എന്നിവയും തലവേദനയ്‌ക്കൊപ്പം ഉണ്ടാകും.
  • വലയങ്ങൾ: മൈഗ്രേനെങ്കില്‍ ചിലർക്ക് കണ്ണുകള്‍ക്കുള്ളിലോ തലയിലോ വലയങ്ങൾ കാണുന്ന പോലെ അനുഭവപ്പെടും. ഇത് കണ്ണടച്ചാലും കണ്ണു തുറക്കുമ്പോഴുമെല്ലാം ഉണ്ടാകാം. ഇടയ്കിടെയുണ്ടാവുന്ന ഇത് തലവേദന മാറുമ്പോൾ കൂടെ മാറുകയും ചെയ്യും.
  • ഉറക്കം: സാധാരണ തലവേദനകൾ ചിലപ്പോൾ ഉറങ്ങിയെഴുനേൽക്കുമ്പോൾ മാറിയെന്നിരിക്കും. എന്നാൽ മൈഗ്രൈൻ  ഉള്ളവർക്ക് ഉറങ്ങാൻ സാധിക്കില്ല. ചിലപ്പോൾ ഉറക്കമില്ലായ്മയും മൈഗ്രേയ്‌നിനുള്ള കാരണമാകാറുണ്ട്.

 

കാരണങ്ങൾ

മൈഗ്രേന്‍ പൊതുവെ ആരോഗ്യത്തിന് പ്രശ്നമുണ്ടാക്കാറില്ല. പക്ഷേ പലപ്പോഴും ഒരു വ്യക്തിയുടെ സാധാരണ ജീവിതത്തെ അത് ദോഷകരമായി ബാധിക്കാറുണ്ട്. ഉച്ചത്തിലുള്ള ശബ്ദം, ശക്തിയുള്ള പ്രകാശം, കാറ്റ് തുടങ്ങിയവയെല്ലാം മൈഗ്രേന്‍ വരാൻ കാരണമാകാറുണ്ട്.
കൂടാതെ താഴെ പറയുന്ന കാരണങ്ങളാലും മൈഗ്രൈൻ ഉണ്ടായേക്കാം:
  • നിർജലീകരണം:  നിര്ജ്ജലീകരണമാണ് മൈഗ്രേനിന്റെ പ്രധാന കാരണം. ആവശ്യത്തിന് ജലം ഇല്ലാതെ ശരീരം ക്ഷീണിക്കുമ്പോൾ തല വേദന ഉണ്ടായേക്കാം.
  • മാനസിക സമ്മർദ്ദം: കടുത്ത മാനസിക സമ്മർദം ഏറ്റവും എളുപ്പം വഴി തുറന്നു കൊടുക്കുന്ന ഒന്നാണ് മൈഗ്രൈൻ. മാനസിക സമ്മർദ്ദമനുഭവിക്കുന്നയാൾക്കു  മൈഗ്രൈൻ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതൽ ആണ്.
  • ക്ഷീണം: മൈഗ്രേനിന്റെ പ്രധാനപ്പെട്ട മറ്റൊരു കാരണമാണ് അമിത ക്ഷീണം. ശരീരത്തില്‍ ജലാംശം കുറയുമ്പോഴും ഇത്തരത്തിൽ ക്ഷീണം അനുഭവപ്പെടാം.
  • മദ്യ ഉപയോഗം: മദ്യത്തിന്റെ ഉപയോഗം മൈഗ്രേനിനെ ക്ഷണിച്ചു വരുത്തുന്നു.  കൂടിയ അളവിൽ മദ്യം ഉപയോഗിക്കുന്നത് മൈഗ്രേയ്‌നിനു കാരണമാവുന്നു എന്ന് പഠനങ്ങൾ തെളിയിക്കുന്നു.
    
മൈഗ്രേയ്‌നിനു പലപ്പോഴും ഗുളിക കഴിയ്‌ക്കുന്നവരുണ്ട്‌. ഇത്‌ എളുപ്പത്തിൽ ആശ്വാസം നൽകുമെങ്കിലും പാർശ്വഫലങ്ങളും ധാരാളമുണ്ട്‌. ഇതല്ലാതെയും മൈഗ്രേയ്‌നിനു ആയുർവേദത്തിൽ പല ചികിത്സാരീതികൾ ഉണ്ട്. അസഹ്യമായ ഈ തലവേദനയ്ക്കു ഫലപ്രദമായ ചികിത്സ ആവിഷ്കരിക്കാൻ ആയുർവേദത്തിൽ വർഷങ്ങളുടെ പരിചയ  സമ്പത്തുള്ള ആയുഷി ഹെൽത്ത് കെയർ സെന്ററിലെ സ്പെഷ്യലിസ്റ്റുകൾ  നിങ്ങൾക്കായി വൈദ്യ സഹായം നൽകുന്നു .
http://aayushiayurveda.com/contact-us/

കൂടുതൽ വിവരങ്ങൾക്കായി
ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക  : aayushiayurveda.com
നിങ്ങളുടെ സംശയങ്ങൾ ഞങ്ങളെ അറിയിക്കുക : info.aayushihealthcare@gmail.com










അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ