പേജുകള്‍‌

2017, മേയ് 25, വ്യാഴാഴ്‌ച

ആസ്ത്മ രോഗത്തിനുള്ള ആയൂർവേദ ചികിത്സ

എന്താണ് ആസ്ത്മ?

ശ്വാസനാളത്തിൽ ഉണ്ടാകുന്ന സ്ഥായിയായ കോശജ്വലനം ശരീരത്തിൻറെ സ്വാഭാവിക രോഗപ്രതിരോധശേഷിയെ ബാധിക്കുന്നു. ഇതുമൂലം ശരീരത്തിൻറെ രോഗപ്രതിരോധ സംവിദാനം അമിതമായി പ്രതികരിക്കുകയും ശ്വാസംമുട്ടലും വലിവും ചുമയും കഫക്കെട്ടും ഉണ്ടാകുന്ന രോഗമാണ് ആസ്ത്മ.
അസെയിൻ എന്ന ഗ്രീക്ക് എന്ന ഗ്രീക്ക് പദത്തിൽനിന്നാണ് ആസ്ത്മ എന്ന രോഗനാമം ഉദ്‌ഭവിച്ചിരിക്കുന്നത്. കിതയ്ക്കുക അല്ലെങ്കിൽ ആയാസപ്പെട്ട് ശ്വസിക്കുക എന്നാണ് ഇതിന്റെ അർഥം. 

കാരണങ്ങൾ 

ശ്വാസകോശത്തിൽ ഉണ്ടാവുന്ന സൂക്ഷമമായ പല മാറ്റങ്ങളും ആസ്ത്മയ്ക്ക് കാരണമാവാം, എന്നാൽ താഴെ പറയുന്നവയാണ് മുഖ്യമായ കാരണങ്ങൾ:
  • ശ്വാസനാളബാഹ്യകലക്കു വ്യാപകമായ നാശമുണ്ടാവുക
  • വായു അറകളുടെ ആധാരസ്തരത്തിന്റെ കനം വർധിക്കുക
  • കഫം ഉല്പാദിപ്പിക്കുന്ന കോശങ്ങൾ പെരുകുക വഴി കഫത്തിന്റെ അമിതോല്പാദനം നടക്കുകയും കഫത്തിന്റെ കട്ടിയും ഇലാസ്തികതയും കൂടുന്നു.

http://aayushiayurveda.com/respiratory-disorders/ayurvedic-treatment-for-asthma/

 

രോഗലക്ഷങ്ങൾ

ചെറിയ തോതിലുള്ള ചുമയിൽ ആരംഭിച്ചു വലിവിലേക്കും ശ്വാസം മുട്ടലിലേക്കും വികസിച്ചു വരുന്നതാണ് സാദാരണയായി ആസ്ത്മയിൽ കണ്ടുവരുന്നത്. കൂടാതെ താഴെ പറയുന്ന ചില രോഗലക്ഷണങ്ങളും കണ്ടുവരുന്നു.
  • ചുമ: പലപ്പോഴും ആസ്ത്മ ആരംഭിക്കുന്നത് തൊണ്ടയിൽ കാറിച്ചയോടു കൂടിയ ചുമയായിട്ടാണ്.  ഇവയിൽ കഫം ഉള്ളതും ഇല്ലാത്തതും ആയ ചുമ കാണാറുണ്ട്.
  • വലിവ്: ശ്വാസകോശത്തിലുടനീളം  ഉണ്ടാവുന്ന കോശജ്വലനത്തിലൂടെ ശ്വാസനാളത്തിന്റെ ഭിത്തിയിലെ പേശികൾ ചുരുങ്ങുന്നു. ഇതുമൂലം ശ്വാസനാളിയിലൂടെയുള്ള വായുസഞ്ചാരം ബുദ്ധിമുട്ടേറിയതാവുകയും വലിവുണ്ടാവുകയും ചെയുന്നു.
  • ശ്വാസംമുട്ട്: തൃപ്തി നൽകുന്ന അളവിൽ വായു ഉള്ളിലേക്ക്എടുക്കാനാവാത്തതാണ് ആസ്ത്മയിലെ മുഖ്യ പ്രശ്നം. ഇതുമൂലം ശ്വസനതോത് ഉയരുകയും നെഞ്ചിടിപ്പ് കൂടുകയും ചെയ്യുന്നു.
എന്നാൽ കടുത്ത ആസ്ത്മയുള്ളവരുടെ ലക്ഷണങ്ങളായി കാണപ്പെടുന്നത് താഴെ പറയുന്നവയാണ്.
  • ശ്വാസംമുട്ടലിനെത്തുടർന്നു രോഗി തളരുകയും ശ്വസനതോത് അസ്വാഭാവികമായി കുറയുകയും ചെയ്യുന്ന അവസ്ഥ.
  • നെഞ്ചിടിപ്പ് കുറഞ്ഞു വരുക
  • തലകറക്കമോ ബോധക്ഷയമോ കാണപ്പെടുക.
  • രോഗിയുടെ ചുണ്ട് ചെവിയുടെ അറ്റം, വിരലറ്റങ്ങൾ എന്നിവിടങ്ങളിൽ ഇരുണ്ടചുവപ്പുനിറമോ നീലനിറമോ വ്യാപിക്കുക.

അപായസാധ്യതാഘടകങ്ങൾ (Risk Factors)

ആസ്ത്മയുടെ അടിക്കടിയുള്ള വർധനവിനുകാരണമാവുന്ന പ്രധാനപ്പെട്ട അപായസാധ്യതാഘടകങ്ങൾ ഇനിപറയുന്നവയാണ്:
  • ജനിതകം: ആസ്ത്മ രോഗത്തിന്റെ ത്രിത്വത്തെ "അട്ടോപ്പി" എന്ന് വിളിക്കുന്നു. കുടുംബങ്ങളിലെ രക്തബന്ധമുള്ളവരിൽ ഈ അട്ടോപ്പി ത്രിത്വം പലപ്പോഴും പലതലമുറകളിലും അവർത്തിച്ചുകാണാറുണ്ട്.
  • പാരിസ്ഥിതികം: ഒരാളിൽ ആസ്ത്മ ഉണ്ടാവാനിടയുളള ലക്ഷണങ്ങളെ പ്രകോപിപ്പിക്കാൻ അവർക്കു ചുറ്റുമുള്ള ഒട്ടനവധി സംഗതികൾക്കു സാധിക്കുമെന്നു അനിഷേധ്യമായ കാര്യമാണ്. ഇവയിൽ പ്രധാനമായത് അന്തരീക്ഷമലിനീകരണമാണ്. കൂടാതെ പൂച്ച പട്ടി എന്നിവയുടെ രോമം, പൂമ്പൊടി, വാഹനപുക, പൂപ്പൽ, വ്യാവസായിക വാതകങ്ങൾ എന്നിവയുടെ വര്ധിച്ചസാന്നിധ്യവും ആസ്ത്മയ്ക്ക് കാരണമാവാം.
  • പുകവലി: ആസ്ത്മയിൽ ശ്വസനശേഷി കുറയ്ക്കാൻ പുകവലി കാരണമാവുന്നു, ഒപ്പം ആസ്ത്മയിലുപയോഗിക്കുന്ന മരുന്നുകളുടെ ഫലപ്രാപ്തിയെ കുറയ്ക്കുകവഴി രോഗനിയത്രണത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു.
  • തൊഴിൽപരം: രണ്ടുതരം തൊഴിൽബദ്ധ ആസ്ത്മയാണ് സാദാരണയായി കണ്ടുവരുന്നത്. ചെറിയളവുകളിലായി ദീർകാലടിസ്ഥാനത്തിൽ ശ്വാസകോശത്തെ പ്രകോപിപ്പിക്കുകയും അതേത്തുടർന്ന് പ്രതിരോധപ്രക്രിയകളുടെ അമിതപ്രതികരണം അടിയ്ക്കടി ഉണ്ടാവുകയും ചെയ്യുന്ന തരം ആസ്മയാണു ഒരെണ്ണം. തൊഴിൽശാലയിലെ രൂക്ഷമായ ബാഷ്പ/പൊടി രൂപത്തിലെ മാലിന്യങ്ങളോ വാതകങ്ങളോ ശ്വസിച്ചാൽ ഉണ്ടാവുന്ന ശ്വാസകോശപ്രകോപനവും തുടർന്നു പെട്ടെന്നുണ്ടാവുന്ന ആസ്മയാണു രണ്ടാമത്തേത്.

ആസ്ത്മയിൽ അലർജിയുടെ പങ്ക്

 ചില വസ്തുക്കൾക്ക് എതിരെ ഉള്ള നമ്മുടെ ശരീരത്തിൻറെ പ്രതികരണം ആണ് അലർജി. ചില അത്യാവശ്യഘട്ടങ്ങളിൽ നമ്മുടെ ശരീരം പ്രതികരിക്കാൻ ആന്റിബോഡീസിനെ നിർമിക്കുന്നു. ആന്റിജൻ എന്ന് വിളിക്കപ്പെടുന്ന ഇവ നമ്മുടെ ശരീരത്തെ പല രോഗങ്ങളിൽ നിന്നും രക്ഷിക്കുന്നു.
 ശ്വാസകോശത്തിലൂടെ പൊടിയോ കണികകളോ ഉള്ളിലെത്തിയാൽ ശ്വാസകോശത്തിലെ പലതരം ശ്വേതരക്താണുക്കളുടെ സംഘങ്ങൾ പ്രകോപിതരാകുന്നു. സാധാരണനിലയ്ക്ക് രോഗപ്രതിരോധം നടത്തുന്ന വെളുത്ത രക്തകോശങ്ങൾ തന്നെയാണ് ഇവിടെയും പ്രതികരിക്കുന്നതെങ്കിലും ഈ പ്രതികരണം ആവശ്യമായ അളവിലും അധികമാകുന്നുവെന്നതാണ് ആസ്മയിലെ മുഖ്യപ്രശ്നം.

നിങ്ങളുടെ ആസ്ത്മ രോഗത്തിന്റെ  ശാശ്വത പരിഹാരത്തിനായി ഫലപ്രദമായ ചികിത്സയ്ക് ആയി ആയുഷി ഹെൽത്ത്  കെയറുമായി ബന്ധപെടാവുന്നതാണ് .  ആയുർവേദത്തിൽ വർഷങ്ങളുടെ  പരിചയ  സമ്പത്തുള്ള ആയുഷി ഹെൽത്ത് കെയർ സെന്ററിലെ  സ്പെഷ്യലിസ്റ്റുകൾ  നിങ്ങൾക്കായി ഏറ്റവും മികച്ച  വൈദ്യ സഹായം നൽകുന്നു . 
http://aayushiayurveda.com/contact-us/

കൂടുതൽ വിവരങ്ങൾക്കായി
ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക  : aayushiayurveda.com
നിങ്ങളുടെ സംശയങ്ങൾ ഞങ്ങളെ അറിയിക്കുക : info.aayushihealthcare@gmail.com

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ