പേജുകള്‍‌

Best Ayurvedic Hospital Kerala എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Best Ayurvedic Hospital Kerala എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2017 മേയ് 27, ശനിയാഴ്‌ച

Post delivery care in Kochi

പ്രസവിച്ച് കഴിഞ്ഞാൽ പിന്നെ ആരോഗ്യകാര്യത്തിൽ ശ്രദ്ധവേണ്ട എന്ന് വെയ്ക്കുന്നവരാണ് പല സ്ത്രീകളും. പണ്ടു കാലത്ത് പ്രസവരക്ഷക്ക് വേണ്ട പ്രാധാന്യം കൊടുത്തിരുന്നു. എന്നാല്‍ തിരക്കുള്ള ജീവിതശൈലിയിലേക്ക് സ്ത്രീകളും മാറിയതിൽ പിന്നെ പ്രസവശുശ്രൂഷ പേരിനു മാത്രമായി. എന്നാല്‍ പ്രസവശേഷമാണ് ആരോഗ്യം കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. ഗർഭാവസ്ഥയിൽ ലഭിക്കുന്ന അതേ പരിചരണം തന്നെയായിരിക്കണം പ്രസവശേഷവും ലഭിക്കേണ്ടത്.അമ്മയായതിനു ശേഷം പലരുടേയും ശ്രദ്ധ പലപ്പോഴും കുഞ്ഞിൽ മാത്രമായി ഒതുങ്ങും. എന്നാല്‍ അമ്മയ്ക്കും കുഞ്ഞിനും കൃത്യമായ പരിചരണം പ്രസവശേഷം അത്യാവശ്യമാണ്.

http://aayushiayurveda.com/post-delivery-care-in-ayurveda/


പ്രസവശേഷം സ്ത്രീകൾക്ക്  ആരോഗ്യം വീണ്ടെടുക്കാൻ  ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇനിപ്പറയുന്ന കാര്യങ്ങൾ സ്ത്രീകൾ കൃത്യമായും പ്രസവശേഷം ആരോഗ്യം വീണ്ടെടുക്കാൻ ചെയ്യേണ്ടതാണ്:
വിശ്രമം: പ്രസവശേഷം സ്ത്രീകൾ തീർച്ചയായും വിശ്രമിക്കുക തന്നെ വേണം. ആ സമയം മറ്റു ജോലികളിൽ ഏർപ്പെടുന്നത് ഭാവിയിൽ വിവിധതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ കാരണമാകും.
ഉറക്കം: ഉറക്കമാണ് മറ്റൊന്ന്, പ്രസവശേഷം ഉറക്കം അത്യാവശ്യമായി വേണ്ട ഒന്നാണ്. നവജാതശിശു അധികസമയവും ഉറങ്ങുക തന്നെയായിരിക്കും. അതോടൊപ്പം തന്നെ അമ്മയ്ക്കും കൃത്യമായ ഉറക്കം ലഭിക്കണം.
കുളി: പ്രസവശേഷം കുളിക്കുമ്പോൾ ശ്രദ്ദിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്. വയറിൽ നല്ലതുപോലെ മസ്സാജ് ചെയ്യേണ്ടത് അത്യാവശയമാണ്. ഇത് വയറൊതുക്കാനും ചര്മത്തിലെ രക്തയോട്ടം വർധിക്കാനും സഹായിക്കുന്നു.
മുലയൂട്ടൽ: കുഞ്ഞിനെ മുലയൂട്ടുന്ന കാര്യത്തിൽ പ്രത്യേകം ശ്രദ്ദിക്കേണ്ടതാണ്. മുലപ്പാലിലൂടെ കലോറി കുറയാനുള്ള സാധ്യത കൂടുതലാണ്. കൂടാതെ ഇതു തടിയും കൊഴുപ്പും കുറയ്ക്കാൻ സഹായിക്കുന്നു.
വെള്ളം: പ്രസവശേഷം ആവശ്യത്തിന് വെള്ളം കുടിക്കണം, വെള്ളം ഒഴിവാക്കാൻ പാടില്ലാത്ത ഒന്നാണ്. കാരണം നിർജലീകരണം ശരീരത്തെ വളരെയധികം അപകടത്തിലെത്തിക്കുന്നു.
ഭക്ഷണം: പ്രസവശേഷം കൃത്യ സമയത്തു നന്നായി ഭക്ഷണം കഴിക്കാൻ ശ്രദ്ദിക്കണം. അതിനു ഒരു തരത്തിലുള്ള വിമുഖതയും കാണിക്കരുത്, കാണിച്ചാൽ അത് പിന്നീട് പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങൾക്കും വഴിവെയ്ക്കും.

ചില ഭക്ഷണങ്ങൾ പ്രസവശേഷം നിർബന്ധമായും കഴിക്കേണ്ടതായുണ്ട്. അവയെക്കുറിച്ച് പല സ്ത്രീകൾക്കും  അറിവില്ല. ഇത്തരത്തിൽ പ്രസവശേഷം നിർബന്ധമായും കഴിക്കേണ്ട ഭക്ഷണങ്ങൾ എന്തൊക്കെയെന്ന് നോക്കാം:
  • മുട്ട: പ്രസവശേഷം നിർബന്ധമായും മുട്ട കഴിക്കണം. മുട്ട പ്രോട്ടീനിന്റെ  കലവറയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. 
  • ചെറുപയർ: ചെറുപയർ  ആണ് മറ്റൊന്ന്, മുട്ടപോലെതന്നെ ഇതും പ്രോട്ടീനിന്റെ കലവറയാണ്. അതുകൊണ്ട് തന്നെ മുട്ടയ്ക്ക് പകരം ചെറുപയർ കഴിയ്ക്കുന്നതും നല്ലതാണ്.
  • ഇലവര്ഗങ്ങൾ: പ്രസവശേഷം ഇലവര്ഗങ്ങൾ കഴിയ്‌ക്കേണ്ടതും അത്യാവശ്യമാണ്. അമ്മയ്ക്കും കുഞ്ഞിനും ഒരു പോലെ ആരോഗ്യം ലഭിയ്ക്കാന്‍ ചീര, മുരിങ്ങ തുടങ്ങിയവയെല്ലാം സ്ഥിരമായി കഴിയ്ക്കാം.
  • ഓറഞ്ച്: പ്രസവശേഷമാണ് വിറ്റാമിൻ സി കൂടുതൽ ആവശ്യം. വിറ്റാമിൻ സി പ്രധാനം ചെയ്യാനും  ഊർജം നൽകാനും  ഇത്രയും പറ്റിയ പഴം വേറൊന്നില്ലെന്ന് സംശയം കൂടാതെ പറയാം. 
  • ബ്രൗണ്‍ റൈസ്: പ്രസവശേഷം തടി കുറയ്ക്കാൻ  ശ്രമിക്കുന്നവരാണ് പല സ്ത്രീകളും. എന്നാൽ പെട്ടെന്ന് തടി കുറയ്ക്കുന്നത് ആരോഗ്യപരമായ പല പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ബ്രൗണ്‍ റൈസ് കഴിക്കുകയാണ് നല്ലത്. ഇത് ശരീരത്തിന് ആവശ്യമായ കലോറി നൽകുന്നു.
  • പാൽ: പ്രസവശേഷം പാലും പാലുൽപ്പന്നങ്ങളും ധാരാളം കഴിക്കേണ്ടത് അത്യാവശ്യമാണ്. കുട്ടിക്ക് പാല് കൊടുക്കുമ്പോൾ  അതേ അളവിലുള്ള പോഷകങ്ങൾ അമ്മയ്ക്കും ലഭിയ്‌ക്കേണ്ടത് അത്യാവശ്യമാണ്.
  • പച്ചക്കറികൾ: പ്രസവശേഷം  ഭക്ഷണം കഴിയ്ക്കുമ്പോള്‍ പ്ലേറ്റിൽ പകുതിയെങ്കിലും പച്ചക്കറികൾ കൊണ്ടുള്ള വിഭവമായിരിക്കുന്നതാണ് എന്തുകൊണ്ടും നല്ലത്.
ഭക്ഷണങ്ങളിൽ ശ്രദ്ധിക്കേണ്ട ചിലതുണ്ട്. റിഫൈന്‍ഡ് ബ്രെഡ്, പാസ്ത, പഞ്ചസാര തുടങ്ങിയവയ്‌ക്കെല്ലാം പ്രസവശേഷം അല്‍പം നിയന്ത്രണം വെയ്‌ക്കേണ്ടത് അത്യാവശ്യമാണ്.

ആയുർവേദത്തിൽ  പ്രസവശുശ്രൂഷയെ പറ്റി വ്യക്തമായി പറയുന്നുണ്ട്. നിങ്ങളുടെ പ്രസവാനന്തര ശുശ്രുഷകൾക്കും മറ്റു ചികിത്സകൾക്കുമായി ആയുർവേദത്തിൽ (Ayurveda Treatment in Kerala) വർഷങ്ങളുടെ  പരിചയ  സമ്പത്തുള്ള ആയുഷി ഹെൽത്ത്  കെയറുമായി ബന്ധപെടാവുന്നതാണ്.  
http://aayushiayurveda.com/contact-us/
കൂടുതൽ വിവരങ്ങൾക്കായി
ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക  : aayushiayurveda.com
നിങ്ങളുടെ സംശയങ്ങൾ ഞങ്ങളെ അറിയിക്കുക : info.aayushihealthcare@gmail.com

2017 മേയ് 26, വെള്ളിയാഴ്‌ച

PCODക്ക് ആയുർവേദ പ്രദിവിധി

സ്ത്രീ വന്ധ്യതയ്ക്കു കാരണമാകുന്ന പ്രധാന പ്രശ്നങ്ങളില് ഒന്നായി മാറിയിരിക്കുകയാണ് PCOD അഥവാ പോലിസിസ്റ്റിക് ഓവറി ഡിസീസ്. ഹോർമോൺ പ്രശ്നങ്ങൾ കൊണ്ട് ഗർഭപാത്രത്തിൽ സിസ്റ്റുകള് വരുന്ന അവസ്ഥയാണിത്. പൊതുവെ സിസ്റ്റ് എന്നറിയപ്പെടുന്ന ഇത് സാധാരണ 25 വയസു കഴിഞ്ഞ സ്ത്രീകളിൽ വരാനാണ് സാധ്യത കൂടുതൽ. എന്നാൽ ഇപ്പോഴത്തെ മാറിയ ജീവിത സാഹചര്യങ്ങളിൽ ടീനേജ് പ്രായത്തിലുള്ള പെണ്കുട്ടികളിലും കൂടി ഈ പ്രശ്നം കണ്ടുവരുന്നു. 

http://aayushiayurveda.com/treatment-for-pcos/

എന്താണ് PCOD ?

PCOD അഥവാ പോലിസിസ്റ്റിക് ഓവറി ഡിസീസ് ഉണ്ടാവാനുള്ള പ്രധാന കാരണം ഹോർമോൺ ക്രമക്കേടുകളാണ്. ഇത് മാസമുറ ക്രമക്കേടുകളുണ്ടാക്കും. മാസമുറ കൃത്യമായി വരാത്തത് ഓവറിയില് സിസ്റ്റുകള്ക്കു വഴി വയ്ക്കും. പോളിസിസ്റ്റിക് ഓവറി ഗർഭധാരണത്തിന് തടസം നില്ക്കുന്ന ഒരു രോഗമാണ്. എന്നാൽ, ഇത് ഗർഭധാരണത്തിന് ബുദ്ധിമുട്ടാവുമെങ്കിലും പോളിസിസ്റ്റിക് ഓവറിയുള്ളവർക്ക് ഗർഭിണിയാകാൻ സാധിക്കുകയില്ലെന്നില്ല.
ഒരു പരിധി വരെ ഭക്ഷണക്രമീകരണങ്ങളിലൂടെ ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്താന് സാധിയ്ക്കും. വൈറ്റമിന് ഡി അടങ്ങിയ ഭക്ഷണങ്ങളും ഗ്ലൈസമിക് ഇന്ഡെക്സ് കുറഞ്ഞ ഭക്ഷണങ്ങളും ഇതിന് സഹായിക്കുകയും ചെയ്യും.

PCOD യുടെ ലക്ഷണങ്ങൾ

നിങ്ങൾക്ക് PCOD ഉണ്ടോ ഇല്ലയോ എന്നു നിർണ്ണയിക്കാൻ സഹായിക്കുന്ന ചില രോഗലക്ഷണങ്ങൾ താഴെ പറയുന്നവയാണ്:
  • ക്രമരഹിതമായ ആർത്തവചക്രം
  • അസാധാരണമായ പൊണ്ണത്തടി
  • ഹോർമോൺ അസന്തുലിതാവസ്ഥ
  • കഴുത്തിൽ ഇരുണ്ട പാടുകൾ
  • മുഖക്കുരു അല്ലെങ്കിൽ എണ്ണമയമുള്ള ചർമ്മം
  • അസാധാരണ തലമുടി വളർച്ച അല്ലെങ്കിൽ നഷ്ടം

http://aayushiayurveda.com/treatment-for-pcos/

കാരണങ്ങൾ

ഇനിപറയുന്നവ ശരീരത്തിൽ വിഷാംശങ്ങൾ സൃഷ്ടിക്കുകയും പിസിഒഡി പോലുള്ള രോഗങ്ങൾക്ക് കാരണമാക്കുകയും ചെയ്യുന്നു:
  • അനുചിതമായ ജീവിതശൈലിയും ഭക്ഷണവും
  • ഹോർമോൺ അല്ലെങ്കിൽ ഗർഭനിരോധന ഗുളികകളുടെ അമിതമായ ഉപയോഗം 
  • മാനസിക സമ്മർദ്ദം
  • ശാരീരിക വ്യായാമക്കുറവ്
  • പാരമ്പര്യം: നിങ്ങളുടെ അമ്മയ്ക്കോ സഹോദരിക്കോ പി.സി.ഒ.യു ടെ ചരിത്രമുണ്ടെങ്കിൽ, ഈ ആരോഗ്യപ്രശ്നം നിങ്ങൾക്കുമുണ്ടാകാൻ  സാധ്യതയുണ്ട്

ഭക്ഷണക്രമീകരണം

ഒരു പരിധി വരെ ഭക്ഷണക്രമീകരണങ്ങളിലൂടെ ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താന്‍ സാധിയ്ക്കും. വൈറ്റമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങളും ഗ്ലൈസമിക് ഇന്‍ഡെക്‌സ് കുറഞ്ഞ ഭക്ഷണങ്ങളും ഇതിന് സഹായിക്കുകയും ചെയ്യും. PCOD ഉള്ളവർ ശുദ്ധമായ മാവും, പഞ്ചസാരയും, കാർബോഹൈഡ്രേറ്റ്സ് എന്നിവയിൽ നിന്നും മാറിനിൽക്കണമെന്ന് ഓർക്കണം. പോളിസിസ്റ്റിക് ഓവറിക്ക് ചില പ്രധിവിധിയും ഒരു പരിധിവരെ അത് തടയാനും സഹായിക്കുന്ന ഭക്ഷണങ്ങളാണ് താഴെ പറയുന്നവ.
  • സാൽമൺ മൽസ്യങ്ങൾ പോളിസിസ്റ്റിക് ഓവറിയ്ക്കുള്ള ഒരു പ്രതിവിധിയാണ്. ഇവ സിസ്റ്റുകള്‍ തടയുന്ന ആന്‍ഡ്രോജന്‍ ഹോര്‍മോണുകളുടെ ഉല്‍പാദനത്തിനു സഹായിക്കും.
  • ബാര്‍ലിയും ഇന്‍സുലിന്‍ പ്രതിരോധശേഷിക്കെതിരെ പ്രവര്‍ത്തിക്കും. 
  • കറുവാപ്പട്ട തടി കുറയ്ക്കാനും ഇന്‍സുലിന്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സഹായിക്കും.
  • കൂണ്‍ പോളിസിസ്റ്റിക് ഓവറി തടയാനുള്ള മറ്റൊരു ഭക്ഷണമാണ്.
  • മധുരക്കിഴങ്ങും തക്കാളിയും ഗ്ലൈസമിക് ഇന്‍ഡക്‌സ് കുറഞ്ഞ ഭക്ഷണങ്ങളാണ്.
  • പാല് മാസമുറ ക്രമക്കേടുകൾ തടയാൻ സഹായിക്കും. കൊഴുപ്പു കളഞ്ഞ പാല്‍ കുടിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്.
  • ചീര പോലുള്ള ഭക്ഷണങ്ങള്‍ തടി കുറച്ച് ഓവുലേഷന്‍ കൃത്യമായി നടക്കാന്‍ സഹായിക്കുന്നവയാണ്.
സ്ത്രീകളുടെ  പിസിഓഡി  മുതലുള്ള എല്ലാ വന്ധ്യതാ പ്രശനങ്ങൾക്കും ആയുർവേദത്തിലൂടെ(Ayurveda Treatment In Kerala) ശാശ്വത പരിഹാരം ലഭിക്കാൻ ആയുഷി ഹെൽത്ത് കെയറുമായി ബന്ധപെടാവുന്നതാണ്. ആയുർവേദത്തിൽ വർഷങ്ങളുടെ പരിചയ  സമ്പത്തുള്ള  ആയുഷി ഹെൽത്ത് കെയർ സെന്റർ നിങ്ങൾക്ക് ഫലപ്രദമായ  ചികിത്സ  ഉറപ്പു നൽകുന്നു 

http://aayushiayurveda.com/contact-us/


കൂടുതൽ വിവരങ്ങൾക്കായി
ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക  : aayushiayurveda.com
നിങ്ങളുടെ സംശയങ്ങൾ ഞങ്ങളെ അറിയിക്കുക : info.aayushihealthcare@gmail.com