പേജുകള്‍‌

2014, ജൂലൈ 9, ബുധനാഴ്‌ച

വാതരോഗം ലക്ഷണങ്ങൾ


പ്രായം ആയവര്‍ക്ക് മാത്രം വന്നിരുന്ന ഒരു രോഗമായാണ് വാതത്തെ കരുതിയിരുന്നത്. എന്നാല്‍ ഇന്ന് ചെറുപ്പക്കാരുടെ ഇടയിലും ധാരാളമായി കണ്ടു വരുന്നു. ലോക ജനസംഖ്യയിൽ നല്ലൊരു ശതമാനം ജനങ്ങള്‍ ഈ രോഗത്താല്‍ കഷ്ട്ടപ്പെടുന്നുണ്ട്. ആസ്ത്മ, അലര്‍ജി പോലെ കൂടുതലും തണുപ്പ് കാലത്താണ് വാത/സന്ധി രോഗങ്ങൾ കൂടുന്നത്. നമ്മുടെ നാട്ടില്‍ പണ്ടുമുതൽ ആയൂര്‍വേദം ആയിരുന്നു ഇതിനു ഫലപ്രദമായ ചികിത്സ.

കഠിനങ്ങളായ പഥ്യങ്ങള്‍, ചെലവ് കൂടിയ ചികിത്സകള്‍ ഇവയൊക്കെ ആയുർവേദത്തിൽ പതിവാണ്. പക്ഷെ ഒരു സാധാരണക്കാരനു താങ്ങാനാവാത്ത ചെലവും മറ്റു പല കാരണങ്ങളും കൊണ്ട് വേറെ വഴികൾ അന്യേഷിഷിച്ചു തുടങ്ങിയ അവസരത്തിൽ ആധുനിക വൈദ്യശാസ്ത്രത്തില്‍ അതിന്റെ സാധ്യതകളെ കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടന്നു. ഇന്ന് വളരെ ഫലപ്രദവും ചെലവ് കുറഞ്ഞതും ആയ ചികിത്സ ആധുനിക വൈദ്യ ശാസ്ത്രത്തില്‍ കിട്ടുന്നു. തളര്‍ന്നു കിടക്കുന്ന എത്രയോ പേർ സൗഖ്യം പ്രാപിക്കുന്നു. തുടക്കത്തിലെ വേണ്ട ചികിത്സ എടുക്കണമെന്നതാണ് പ്രധാനം. രണ്ടോ മൂന്നോ ആഴ്ച തുടര്‍ച്ചയായി സന്ധിവേദന തോന്നിയാല്‍ ഉടന്‍ ഡോക്ടറിനെ കാണിക്കണം. കുറച്ചു കഴിയുമ്പോള്‍ ആ വേദന ഇല്ലാതായെന്ന് വരാം. ഞരമ്പിന്റെ നിരന്തരം ഉള്ള ഞെരുക്കള്‍ വഴി അതിന്റെ സംവേദനക്ഷമത നശിക്കുന്നതാണ് കാരണം. ഇത് പിന്നെ കൂടുതല്‍ പ്രശ്നം സൃഷ്ടിക്കും. അങ്ങനെ അത് ഭേദമാക്കാന്‍ അലെങ്കില്‍ നിയന്ത്രിച്ചു നിര്‍ത്തി ആരോഗ്യപൂര്ണമായ ജീവിതം നയിക്കാന്‍ സാധിക്കാതെ വരും.

എന്താണ് വാതം (Arthritis)?
http://aayushiayurveda.com/
സന്ധികളിലെ നീർക്കെട്ട് അല്ലെങ്കില്‍ കോശജ്വലനം (inflammation) ആണ് വാതം. ഒന്നില്‍ കൂടുതല്‍ സന്ധികളില്‍ നീര്കെട്ടും, വേദനയും, അനുബന്ധ അസ്വസ്ഥതകളുമാണ് ഇതിന്റെ ലക്ഷണങ്ങൾ.
പലതരം വാതരോഗങ്ങളുണ്ടെങ്കിലും സന്ധിവാതം, ആമവാതം, ലൂപസ്, ഗൌട്ട് ഇവയാണ് പ്രധാനപ്പെട്ടവ. പിന്നെ അതുമായി ബന്ധപെട്ട സന്ധി വേദനകളും.

വാതം - പൊതുവേയുള്ള ലക്ഷണങ്ങള്‍

1) സന്ധികളില്‍ വേദന, പ്രത്യേകിച്ച് രാത്രികാലങ്ങളിലും രാവിലെയും
2) സന്ധികള്‍ക്ക് ചുറ്റും ചൂട്
3) സന്ധികള്‍ ചലിപ്പിക്കാന്‍ പറ്റാതെ വരിക
4) പിടുത്തം, മുറുക്കം
5) നീര് കാണുക, തൊലി ചുമക്കുക
6) ചര്‍മ്മം ചുവന്നു വരിക
7) പനി, വായ്ക്കു അരുചി

വാതം - പൊതുവേയുള്ള കാരണങ്ങള്‍

  • കഠിനാധ്വാനം, ഭാരം ചമക്കുന്ന ജോലി, വിശ്രമം ഇല്ലാത്ത ജോലി
  • സന്ധികളിലെ നീർക്കെട്ട് , തേയ്മാനം
  • സന്ധികളിലെ പരിക്കുകള്‍, കായികാധ്വാനം കൂടുതലുള്ള കളികള്‍
  • സിനോവിയല്‍ ദ്രാവകം കുുറഞ്ഞു എല്ലുകള്‍ കൂട്ടിമുട്ടാന്‍ ഇടവരുക
  • പാരമ്പര്യം
  • ശരീരത്തിന്റെ ഭാരം കൂടുക

പരിഹാര മാര്‍ഗങ്ങള്‍

  1. മൊത്തം ശരീരത്തിന്റെ ആരോഗ്യം മെച്ചപ്പെടത്തക്ക വണ്ണം വ്യായാമവും, ശരീരത്തിന്റെ പൊക്കത്തിനനുസരിച്ചു മാത്രം ഉള്ള ഭാരം നില നിര്‍ത്തുകയും ചെയ്യുക.
  2. ശരിയായ ചികിത്സ. അതിനു പരിചയം ഉള്ള Physiatrist ഡോക്ടര്‍മാരെ മാത്രം, അല്ലെങ്കില്‍ നല്ല ഇതര വൈദ്യന്മാരെ കാണുക.
  3. അങ്ങനെ ശരിയായ മരുന്നും, ഫിസിയോതെറാപ്പിയും ചെയ്യുക.
  4. കാത്സ്യം, വൈറ്റമിന്‍ ഡി ഇവ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക.
  5. വ്യായാമം നിര്‍ത്താതെ തുടരുക

ചുരുക്കം
ജോലിയോ വ്യായാമമോ ഇല്ലാതെ സുഖിച്ചുള്ള ജീവിതം നാല്‍പതു വയസ്സിനു മുമ്പ് തന്നെ പ്രശ്നം ഉണ്ടാക്കും. നാല്‍പതു വയസ്സ് കഴിഞ്ഞാല്‍ വ്യായാമമില്ലാത്ത എല്ലാ ആളുകൾക്കും, ജീവിത ശൈലീ രോഗങ്ങള്‍ വരും. അതുകൊണ്ട്, ജീവിത ശൈലീ രോഗങ്ങള്‍ വന്നാല്‍ അതനുസരിച്ച് ചിട്ടയായ ജീവിതം നയിക്കണം. പിന്നെ ഇങ്ങനെയുള്ള രോഗം വന്നാല്‍ വ്യായാമത്തിന് പ്രാധാന്യം കൊടുക്കുകയും, അത് ചെയ്തു ശരീരം ആരോഗ്യത്തില്‍ നിര്‍ത്തണം എന്ന ഒരു താല്പര്യം ഉണ്ടാകുകയും വേണം. പ്രത്യേകിച്ച് സന്ധിരോഗങ്ങള്‍ക്ക് ഏറ്റവും പ്രാധാന്യം മരുന്നിനെക്കള്‍ വ്യായാമത്തിന് ആണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ